
ഗാന്ധിനഗർ: സർക്കാർ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തർ സംസ്ഥാന സംഘത്തെ പിടികൂടി ഗുജറാത്ത് പൊലീസ്. വ്യാഴാഴ്ച്ച ഗുജറാത്ത് സെക്രട്ടറിയേറ്റിലേക്കെത്തിയ ഭീഷണി സന്ദേശത്തെ തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ബീഹാറിലും ഝാർഖണ്ഡിലുമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളുടെ ഫോണിൽ നിന്നും ഭീഷണി സന്ദേശമയക്കുന്നതിനും മറ്റും ഉപയോഗിച്ച അഞ്ച് ലക്ഷത്തിലധികം ഇ-മെയിൽ ഐഡികൾ കണ്ടെത്തി. ഇവർക്ക് ബംഗ്ലാദേശിൽ നിന്നും സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭിച്ചതായാണ് വിവരം. രാജ്യത്തെ മറ്റ് ബോംബ് ഭീഷണി കേസുകളിലും പ്രതികളുടെ പങ്ക് അന്വേഷിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam