
ബെംഗളൂരു: മുൻ ഇസ്രോ ചെയർമാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്.
എയ്റോ സ്പേസ് നിർമാണ മേഖലയിൽ ഡിആർഡിഒ മുൻ അധ്യക്ഷൻ ജി സതീഷ് റെഡ്ഡി ആന്ധ്ര സർക്കാരിന്‍റെ ഉപദേശകനാകും. പ്രമുഖ ഫോറൻസിക് ശാസ്ത്രജ്ഞൻ കെപിസി ഗാന്ധി ഫൊറൻസിക് മേഖലയിലെ ഉപദേശകനാകും. ഭാരത് ബയോടെക് എംഡി സുചിത്ര എല്ല കൈത്തറി, കരകൗശല വസ്തുമേഖലയിൽ ഉപദേശകയാകുമെന്നും നിയമന ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam