ആന്ധ്രാപ്രദേശിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ട് പ്രതിഷേധം, ആക്രമണം ജില്ലയുടെ പേര് മാറ്റിയതിനെതിരെ

By Web TeamFirst Published May 24, 2022, 9:11 PM IST
Highlights

മന്ത്രിയുടെ വീടിന് പുറമെ എം എൽ എ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു. ആന്ധ്രാ സർക്കാരിന്റെ മൂന്ന് ബസ്സും പ്രതിഷേധക്കാർ കത്തിച്ചു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ട് കൊനസീമ സാധന സമിതി. കൊസസീമ ജില്ലയുടെ പേര് അംബേദ്കർ കൊസസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. 

മന്ത്രിയുടെ വീടിന് പുറമെ എം എൽ എ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു. ആന്ധ്രാ സർക്കാരിന്റെ മൂന്ന് ബസ്സും പ്രതിഷേധക്കാർ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് മന്ത്രിയുടെയും എംഎൽഎയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. 

സംഭവത്തിൽ 20ലധികം പോലീസുകാർക്ക് പരിക്കേറ്റു എന്നത് ദൗർഭാഗ്യകരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും - സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറഞ്ഞു. ഏപ്രിൽ 4 ന്, പഴയ കിഴക്കൻ ഗോദാവരിയിൽ നിന്ന് പുതിയ കൊസസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സർക്കാർ കോണസീമയെ ബി ആർ അംബേദ്കർ കൊസസീമ ജില്ലയായി പുനർനാമകരണം ചെയ്യുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു.

click me!