
ഹൈദരാബാദ്: വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൗൺസിൽ യോഗത്തിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് ആന്ധ്രയിലെ കൗൺസിലർ. അനകപ്പള്ളി ജില്ലയിലെ കൗൺസിലറാണ് സ്വയം ചെരിപ്പുകൊണ്ട് അടിച്ച് ശിക്ഷിച്ചത്. നരസിപട്ടണം മുനിസിപ്പാലിറ്റി വാർഡ് 20 കൗൺസിലർ മുളപ്പർത്തി രാമരാജു കൗൺസിൽ യോഗത്തിൽ തന്റെ നിരാശ പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി.
താൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി, പക്ഷേ എന്റെ വാർഡിലെ ഡ്രെയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എനിക്ക് കഴിയുന്നില്ലെന്ന് രാമരാജു പിടിഐയോട് പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന 40 കാരനാണ് രാമരാജു. താൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞിയുന്നില്ലെന്നും 20-ാം വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിച്ചെന്നും വോട്ടർമാർക്ക് വാട്ടർ കണക്ഷൻ പോലും നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
Read More... ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയവരെ മോചിപ്പിച്ചു
വോട്ടർമാരോട് ചെയ്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ കൗൺസിൽ യോഗത്തിൽ മരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും രാമരാജു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൗൺസിലറെ ടിഡിപി പിന്തുണച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam