
അമരാവതി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തയാൻ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സർക്കാർ. ഇതിനായി പുതിയ നിയമനിർമ്മാണം നടത്താനാണ് തീരുമാനം. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സർക്കാർ പറയുന്നു.
ഈ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഹൈദരാബാദ് ഉന്നാവോ കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിർമ്മാണവുമായി ആന്ധ്രപ്രദേശ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
21 ദിവസത്തിനകം വധശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാനസർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോ എന്നത് സംശയമാണ്. മാത്രമല്ല, 21 ദിവസത്തെ വിചാരണയ്ക്കകം എങ്ങനെയാകും കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam