കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും

Published : Mar 07, 2026, 09:56 AM IST
chandra babu naidu

Synopsis

കർണാടകയ്ക്ക് പിന്നാലെ 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രാ പ്രദേശ് സർക്കാരും തീരുമാനിച്ചു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനും മൊബൈൽ ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങൾ തടയാനുമാണ് നടപടി 

ഹൈദരാബാദ് : കർണാടക സ‍‍‍ർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കർണാടക സ‍‍‍ർക്കാർ പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നടപടികളിലേക്ക് ആന്ധ്ര സർക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.

16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ, മന്ത്രിസഭ സമിതി വിഷയം വിലയിരുത്തി
നിതീഷ് കുമാർ എക്കാലത്തും ബിജെപിക്ക് വെല്ലുവിളി; ഒതുക്കിയത് അമിത് ഷായുടെ രഹസ്യനീക്കം, ചർച്ചക്കൊടുവിൽ വഴങ്ങി ബിഹാറിൻ്റെ നായകൻ