
വിശാഖപട്ടണം: സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ പണിയാൻ ആന്ധ്ര പ്രദേശ് സർക്കാർ. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ നീക്കിവച്ചു. 1330 ക്ഷേത്രങ്ങളുടെ നിർമാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ പട്ടികയിലേക്ക് 1465 ക്ഷേത്രങ്ങൾ കൂടി എഴുതിചേർത്തിട്ടുണ്ട്. വിവിധ ജനപ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരം ഇതുകൂടാതെ 200 ക്ഷേത്രങ്ങൾ കൂടി പണിയും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാകും കൂടുതൽ ക്ഷേത്രങ്ങൾ. സന്നദ്ധ സംഘടനകളിലൂടെ സഹായത്തിലാകും നിർമാണം.
എല്ലാ ജില്ലയിലും ഒരു ക്ഷേത്രമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഉപമുഖ്യമന്ത്രി കോത്തു സത്യനാരായണയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മത സംരക്ഷണം ലക്ഷ്യമിട്ട് പിന്നോക്ക വിഭാഗങ്ങൾ അധികമായുള്ള ഇടങ്ങളിൽ ക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ഓരോ ക്ഷേത്രത്തിനുമായി പത്ത് ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനോടകം 978 ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam