
ദില്ലി: മോഷ്ടാക്ക ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചു താഴെയിട്ട മാധ്യമപ്രവർത്തകയ്ക്ക് പരിക്ക്. ദക്ഷിണ ദില്ലിയിലെ ചിത്തരഞ്ജൻ പാർക്കിന് സമീപത്ത് വച്ചാണ്, വാർത്താ ഏജൻസിയായ എഎൻഐയിലെ യുവ മാധ്യമപ്രവർത്തക ജോയ്‌മാല ബക്ഷിക്ക് ദുരനുഭവം ഉണ്ടായത്.
സംഭവത്തിൽ ദില്ലി പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 394ാം വകുപ്പ് പ്രകാരം കേസെടുത്തു. ഈ കേസ് അന്വേഷിക്കാൻ അഡീഷണൽ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പിടിച്ചുപറി നടന്ന സംഭവത്തെയടക്കം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ദില്ലി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam