
മുംബൈ: കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഇദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമാവുകയും തുടർന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ആരോഗ്യനില വിശദമായി വിലയിരുത്തിയ ശേഷം തുടർചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam