വിമാനം വൈകുമെന്ന് അനൗൺസ്മെന്റ്; ഇൻഡി​ഗോയിൽ പൈലറ്റിന് യുവാവിൻ്റെ മർദനം, അന്വേഷണം

Published : Jan 15, 2024, 09:53 AM ISTUpdated : Jan 15, 2024, 10:25 AM IST
വിമാനം വൈകുമെന്ന് അനൗൺസ്മെന്റ്; ഇൻഡി​ഗോയിൽ  പൈലറ്റിന് യുവാവിൻ്റെ മർദനം, അന്വേഷണം

Synopsis

അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു.

ദില്ലി: ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു. ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

'നടി-നടന്മാരുടെ ഉയർന്ന പ്രതിഫലം നി‍ർമാതാവിന് വലിയ തലവേദന'; വിശദീകരിച്ച് വിജയ് ബോബു

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി, ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ വിധി