ഹാസ്യതാരം കുനാൽ കമ്രക്കെതിരെ മറ്റൊരു ക്രിമിനൽ കോടതി അലക്ഷ്യ കേസ് കൂടി

By Web TeamFirst Published Nov 20, 2020, 6:11 PM IST
Highlights

ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി. 

ദില്ലി:  ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി. 

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ ഉത്തരവിനെ പരിഹസിച്ചുകൊണ്ടാണ് സുപ്രീംകോടതി  എന്നത് സുപ്രീംജോക്കായി മാറിയെന്ന് കുനാൽകര്‍മ്മ ട്വീറ്റ് ചെയ്തത്. അതിനെതിരെ  കോടതി അലക്ഷ്യ  നടപടിക്ക് അറ്റോര്‍ണി ജനറൽ അനുമതി നൽകുകയും ചെയ്തിരുന്നു. 

കോടതി അലക്ഷ്യ കേസിൽ ശിക്ഷിച്ചാൽ പിഴ അടക്കില്ലെന്നും ജയിൽ പോകുമെന്നും കുനാൽ കര്‍മ്മ വ്യക്തമാക്കിയിരുന്നു. കുനാൽ കമ്രയുടെ ട്വീറ്റ് കോടതി ഉത്തരവില്ലാതെ നീക്കാനാകില്ലെന്ന്
ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെയാണ് ട്വിറ്റര്‍ പ്രതിനിധികൾ നിലപാട് വ്യക്തമാക്കിയത്.

click me!