സ്കൂളിൽ സിഎഎ വിരുദ്ധ നാടകം: പ്രധാനാധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിൽ

By Web TeamFirst Published Jan 31, 2020, 10:54 AM IST
Highlights

കർണാടകയിലെ ബിദറിൽ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ ഷഹീൻ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പേരിലുള്ള സ്കൂൾ അടച്ചുപൂട്ടിയിരുന്നു. 

ബെംഗളുരു: പൗരത്വ നിയമഭേദഗതിക്ക് എതിരായ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ കർണാടകത്തിലെ ബിദറിലുള്ള സ്കൂളിലെ പ്രധാനാധ്യാപികയെയുെം ഒരു വിദ്യാർത്ഥിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്കൂളിലാണ് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചത്. ഇതിന്‍റെ പേരിൽ സ്കൂൾ അടച്ചു പൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനെതിരെ രാജ്യദ്രോഹക്കേസ് എടുക്കുകയും ചെയ്തു. ഷഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനും കേസെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി എന്നതടക്കമുള്ള വകുപ്പുകളും ഇതിൽ ചുമത്തിയിട്ടുണ്ട്. സെ​ക്ഷ​ന്‍ 124എ, 504, 505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

റിപ്പബ്ലിക് ദിനത്തിൽ അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രിയെ അ​ട​ക്കം വി​മ​ർ​ശി​ക്കു​ന്ന രീ​തി​യി​ൽ നാ​ട​കം ക​ളി​ച്ച​ത്. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് റ​ഹീം എ​ന്ന​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. 

സ്കൂ​ൾ ക​ൺ​ട്രോ​ൾ റൂം ​ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സീ​ൽ ചെ​യ്തി​രു​ന്നു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​രാ​ണ് സ്കൂളിലെത്തിയത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് ഷാ​ഹീ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ തൗ​സീ​ഫ് മ​ടിക്കേരി പ​റ​ഞ്ഞു. 

പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ എബിവിപി പ്രവർത്തകർ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.  

Read more at: സിഎഎ​ക്കെ​തി​രെ കുട്ടികളുടെ നാടകം: സ്കൂള്‍ അടച്ചുപൂട്ടി രാജ്യദ്രോഹത്തിന് കേസെടുത്തു

click me!