പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവിനെ കൊന്നു: രണ്ട് സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Jan 3, 2020, 11:08 AM IST
Highlights
  • കഴിഞ്ഞ 20 നു നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അമീർ ഹാൻസയാണ് കൊല്ലപ്പെട്ടത്
  •  ഹിന്ദുപുത്ര പ്രവർത്തകൻ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമാജ് പ്രവർത്തകൻ വികാസ് കുമാർ എന്നിവരാണ് അറസ്റ്റിലായത്

പാറ്റ്ന: ബിഹാറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു ഹിന്ദുസംഘടന പ്രവർത്തകർ ഉൾപ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഹിന്ദുപുത്ര പ്രവർത്തകൻ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമാജ് പ്രവർത്തകൻ വികാസ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 20 നു നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അമീർ ഹാൻസയാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഡിസംബർ 31 ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 

അതേസമയം പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ അറസ്റ്റ് ചെയ്ത നാല് പേരെ വിട്ടയച്ചു. പൗരത്വ നിയമത്തിന് എതിരായ അക്രമസമരത്തിൽ ഈ നാല് പേർക്കും  പങ്കില്ലെന്ന് പോലീസ് പറഞ്ഞു. പത്ത് ദിവസത്തെ  ജയിൽവസത്തിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അറസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസിന് യോഗി  സർക്കാർ മുന്നറിയിപ്പ് നൽകി.

click me!