നബിവിരുദ്ധ പരാമർശം നടത്തി; കോളേജ് വിദ്യാർത്ഥിക്ക് നേരെ ഹോസ്റ്റലിൽ ക്രൂരമർദ്ദനം

Published : Nov 13, 2022, 03:04 AM ISTUpdated : Nov 13, 2022, 03:13 AM IST
നബിവിരുദ്ധ പരാമർശം നടത്തി; കോളേജ് വിദ്യാർത്ഥിക്ക് നേരെ ഹോസ്റ്റലിൽ ക്രൂരമർദ്ദനം

Synopsis

നവംബർ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റൽ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം  ശാരീരികമായും ലൈം​ഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയിൽ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.  ക്രൂരമായ മർദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാർത്ഥങ്ങൾ നിർബന്ധിച്ച് കഴിപ്പിച്ചു.

ഹൈദരാബാദ്: നബിവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ലോ കോളേജ് വിദ്യാർത്ഥിക്ക് നേരെ ഹോസ്റ്റലിൽ സംഘം ചേർന്ന് ക്രൂരമർദ്ദനം. ഹൈദരാബാദ് ഐഎഫ്എച്ച്ഇ കോളേജിലാണ് സംഭവം. ബിരുദ വിദ്യാർത്ഥിയായ ഹിമാങ്ക് ബൻസാൽ ആണ് ആക്രമിക്കപ്പെട്ടത്. 

നവംബർ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. നവംബർ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റൽ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം  ശാരീരികമായും ലൈം​ഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയിൽ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.  ക്രൂരമായ മർദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാർത്ഥങ്ങൾ നിർബന്ധിച്ച് കഴിപ്പിച്ചു. ജനനേന്ദ്രിയത്തിനടക്കം മാരകമായി മുറിവേൽപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും പരാതിയിൽ പറയുന്നു.  അവരെന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. ന​ഗ്നനാക്കി നിർത്തി. ഓരോരുത്തരായി ക്രൂരമായി മർദ്ദിച്ചു. മരിക്കുന്നതുവരെ അടിക്കും എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. ഹിമാങ്ക് പറയുന്നു. 
 
മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. കോളേജ് അധികൃതർക്കും ഹിമാങ്ക് പരാതി നൽകിയിട്ടുണ്ട്. സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ താൻ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശം നടത്തിയിരുന്നു എന്ന് ഹിമാങ്ക് പറയുന്നു. ഈ വിവരം മറ്റ് വിദ്യാർത്ഥികൾ അറിഞ്ഞതോടെയാണ് ആക്രമണമുണ്ടായത്. റാ​ഗിം​ഗ് വിരുദ്ധ നിയമപ്രകാരമടക്കം കേസെടുത്ത് പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Read Also: ഖാർ​ഗെക്കെതിരെ വോട്ട് ചെയ്തവർ ബിജെപിയിലേക്ക് വരുമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി തരൂർ

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം