ബെംഗളൂരു ഫ്ലാറ്റിലെ സ്ഫോടനത്തിൽ ദുരൂഹത; അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, പരിക്കേറ്റവരിൽ ഒരാൾ ആശുപത്രി വിട്ടു

Published : Oct 21, 2026, 05:21 PM IST
Bengaluru flat

Synopsis

ബെംഗളൂരു പുലികേശി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാൾ ആശുപത്രി വിട്ടു.

ബെംഗളൂരു: ബെംഗളൂരു പുലികേശി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. ബാറ്ററി ഘടിപ്പിച്ച ഉപകരണം പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെയാണ് എടിഎസ് അന്വേഷണം തുടങ്ങിയത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാൾ ആശുപത്രി വിട്ടു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് രണ്ടംഗ സംഘമാണ് പാഴ്സൽ ബോക്സ് കൈമാറിയതെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ബെംഗളൂരു പുലികേശി നഗറിലെ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തിലാണ് തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ പാഴ്സലായി ലഭിച്ച പാക്കറ്റ് തുറന്നു പരിശോധിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പാക്കറ്റ് പൊട്ടിത്തെറിച്ചതോടെ ആ സമയം കെട്ടിടത്തിലെ മുറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്ക് പറ്റി. ഒരു സാധാരണ സ്ഫോടനമല്ല ഇതെന്ന് സംശയം ഉയർന്നതോടെയാണ് കർണാടക തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തിൽ നേരിട്ട് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇതിനിടെയാണ് അതീവ നിർണായകമായ ചില വിവരങ്ങൾ കൂടി പുറത്തുവന്നിട്ടുള്ളത്. സ്ഫോടനം നടന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് രണ്ടംഗ സംഘം ഒരു പാഴ്സൽ ബോക്സ് കൈമാറിയിരുന്നു. ഇതാണ് പിന്നീട് അഞ്ചാം നിലയിലെത്തിച്ചതും പൊട്ടിത്തെറിച്ചതും എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഈ രണ്ടംഗ സംഘത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടസമയത്ത് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമല്ലായിരുന്നു. ഇയാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്. പരിക്കേറ്റ രണ്ടാമത്തെയാളിൽ നിന്നും, കെട്ടിടത്തിലെ മറ്റ് ജീവനക്കാരിൽ നിന്നും കെട്ടിട ഉടമയിൽ നിന്നും എടിഎസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈക്കോടതിയുടെ 'ജെൻസി' പരാമർശം; മോദിയുടെ ചിത്രവുമായി മറുപടി നൽകി അഭിജീത് ദീപ്കെ; 'ജെൻസി യോഗ്യത നേടിയ ഒരേയൊരു വ്യക്തി'
ദില്ലിയിൽ വായു മലിനീകരണം ശക്തം; ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ച് സർക്കാർ, നവംബർ 1 മുതൽ കർശന നിയന്ത്രണങ്ങൾ