
ദില്ലി: ദില്ലിയിൽ രൂക്ഷമാകുന്ന ശൈത്യകാല വായു മലിനീകരണവും ഗതാഗതക്കുരുക്കും നേരിടാൻ ലക്ഷ്യമിട്ട് ദില്ലി സർക്കാർ സമഗ്രമായ ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ചു. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നഗരപരിധിയിലെ വായു ഗുണനിലവാരം `മോശം' വിഭാഗത്തിലേക്ക് താഴ്ന്നിരിക്കുന്ന പശ്ചാത്തലത്തിൽ മലിനീകരണം കുറയ്ക്കാൻ ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഇതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ദില്ലിയിലെ തെരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി ഇത് കർശനമായി നിരീക്ഷിക്കും.
ഒപ്പം മലിനീകരണവും ഗതാഗതക്കുരുക്കും പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50% ജീവനക്കാർക്ക് നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ വർക്ക് ഫ്രം ഹോം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നവംബർ 1 മുതൽ ബി എസ് -6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഇതരസംസ്ഥാന പെട്രോൾ, ഡീസൽ വാണിജ്യ/ചരക്ക് വിദ്യാർത്ഥ്യേതര വാഹനങ്ങൾക്ക് ദില്ലിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവംബർ 1 മുതൽ ജനുവരി 31 വരെ പൊളിച്ചുമാറ്റലുകൾക്കും ഔട്ട്ഡോർ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും കർശന നിരോധനം ബാധകമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam