ഗ്രാറ്റുവിറ്റി, പ്രസവാവധി, വിരമിക്കൽ പ്രായം ഉയർത്തൽ; ആന്ധ്രയിൽ ആശാവർക്കർമാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചു

Published : Mar 01, 2025, 06:48 PM ISTUpdated : Mar 01, 2025, 06:53 PM IST
ഗ്രാറ്റുവിറ്റി, പ്രസവാവധി, വിരമിക്കൽ പ്രായം ഉയർത്തൽ; ആന്ധ്രയിൽ ആശാവർക്കർമാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചു

Synopsis

യോഗ്യരായ ആരോഗ്യ പ്രവർത്തകരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി നീട്ടുന്നതിനും അംഗീകാരം നൽകി.

ഹൈദരാബാദ്: ആശാ വർക്കർമാരുടെ ആനുകൂല്യം വർധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ആശാ വർക്കർമാരുടെ ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ എന്നിവക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായുഡു അംഗീകാരം നൽകി. 30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ (പ്രവർത്തകർക്കും) 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം നൽകും. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ, 42,752 ആശാ വർക്കർമാർക്ക് മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെ പ്രയോജനം ലഭിക്കുമെന്ന് അറിയിച്ചു. യോഗ്യരായ ആരോഗ്യ പ്രവർത്തകരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി നീട്ടുന്നതിനും അംഗീകാരം നൽകി. കൂടാതെ, ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി നായിഡു ഉയർത്തിയതായും അറിയിച്ചു. നിലവിൽ പ്രതിമാസം 10000 രൂപയാണ് ആന്ധ്രയിൽ ആശാ വർക്കർമാർക്ക് ലഭിക്കുന്ന ശമ്പളം. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'