പുലർച്ചെ ഉറങ്ങിക്കിടക്കവെ മേൽക്കൂര തകർന്നു, മൂന്ന് കുട്ടികളും അച്ഛനും അമ്മയും അടിയിൽപ്പെട്ട് മരിച്ചു

Published : Mar 01, 2025, 05:59 PM IST
പുലർച്ചെ ഉറങ്ങിക്കിടക്കവെ മേൽക്കൂര തകർന്നു, മൂന്ന് കുട്ടികളും അച്ഛനും അമ്മയും അടിയിൽപ്പെട്ട് മരിച്ചു

Synopsis

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. ചണ്ഡീഗഡിലെ സെക്ടർ 17 ലും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. 

ലുധിയാന: പഞ്ചാബിലെ താണ്‍ തരണില്‍ വീടിന്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ മേൽക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന്, അയൽക്കാർ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോബിന്ദ (40), ഭാര്യ അമർജിത് കൗർ (36), അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഗുർബാജ് സിംഗ് (14), ഗുർലാൽ (17) മകൾ ഏകം (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. ചണ്ഡീഗഡിലെ സെക്ടർ 17 ലും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്
'മോദിയുടെ ശുപാർശ, ഒരാളുടെ പേരിൽ 47 സെറ്റ് നാമനിർദ്ദേശ പത്രിക'; ബിജെപി അധ്യക്ഷനായി 45കാരൻ നിതിൻ നബീൻ ചുമതലയേറ്റു