
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ ധനമന്ത്രിയും പിഡിപി നേതാവുമായിരുന്ന സെയ്ദ് അല്‍ത്താഫ് ബുഖാരി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. അപ്നി പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ നീക്കമാണിത്.
പ്രത്യേക പദവി എടുത്തു കളഞ്ഞ കശ്മീര്‍ ജനതതയ്ക്ക് ഒരു കൈത്താങ്ങ് എന്ന മുദ്രാവാക്യത്തോടെയാണ് പാര്‍ട്ടി രംഗപ്രവേശം നടത്തുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് ബുഖാരി പറഞ്ഞു.