മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴിയെന്ന് ആരവ്; പകയെ തുട‍‍ർന്ന് കൊലപാതകം; ദേവനഹള്ളിയിൽ നിന്ന് പിടികൂടി

Published : Nov 29, 2024, 06:50 PM IST
മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴിയെന്ന് ആരവ്; പകയെ തുട‍‍ർന്ന് കൊലപാതകം; ദേവനഹള്ളിയിൽ നിന്ന് പിടികൂടി

Synopsis

ഇന്ദിര നഗറിൽ അസമീസ് യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂ‍ർ സ്വദേശി ആരവ് ഹനോയി ദേവനഹള്ളിയിൽ നിന്ന് പൊലീസ് പിടിയിലായി.

ബെംഗളൂരു: ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാൾ കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവിൽ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ്  മായയെ ആരവ് പരിചയപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവർ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു. ഈ വഴക്കാണ് മായയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. സെപ്റ്റോ എന്ന ഓൺലൈൻ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാൻ കയർ വാങ്ങിയത്. പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

കൊലപാതകത്തിന് ശേഷം 36 മണിക്കൂർ അതേ മുറിയിൽ കഴിയുകയും, ശേഷം ഫോൺ ഓഫാക്കി മുങ്ങുകയും ചെയ്ത 21-കാരനായ ആരവ് ഹനോയിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആരവിന്‍റെ സിസിടിവി ദൃശ്യം കിട്ടിയത്. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലെ സിസിടിവികളിലൊന്നിലും ആരവിനെ കണ്ടെത്താനുമായിരുന്നില്ല. അതിനാൽ ട്രെയിൻ കയറി ആരവ് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് നേരത്തേ കണക്ക് കൂട്ടിയിരുന്നു. കണ്ണൂർ തോട്ടടയിലേക്ക് ആരവ് വരില്ലെന്നുറപ്പായിരുന്നെങ്കിലും മുത്തച്ഛനുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതേ രീതിയിൽത്തന്നെ ആദ്യം മുത്തച്ഛനെയും പിന്നീട് പൊലീസിനെയും ബന്ധപ്പെട്ട് ആരവ് കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എവിടെയാണുള്ളത് എന്ന ലൊക്കേഷനടക്കം ആരവ് തന്നെ പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്. എവിടെ നിന്ന്, എങ്ങനെ, എപ്പോഴാണ് ആരവിനെ പിടികൂടിയതെന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നാണ് ബെംഗളുരു ഈസ്റ്റ് ഡിസിപി ഡി.ദേവരാജ് വ്യക്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി