
ദില്ലി : ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തിന് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സുപ്രീംകോടതിയില്‍ ആർച്ച് ബിഷപ് പീറ്റർമച്ചാഡോയുടെ സത്യവാങ്മൂലം. ആക്രമണം നടത്തുന്നത് ബജ്‌റംഗദൾ, വി എച് പി, ആർ എസ് എസ് ഉൾപ്പെടെ സംഘടനയിൽ പെട്ടവരാണെന്ന് സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നത്. ആക്രമണത്തിന് ഇരയാകുന്നവരെ ജയിലിൽ അടക്കുകയും അക്രമികൾക്കെതിരെ എഫ് ഐ ആർ പോലും ഇടാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ആർച്ച് ബിഷപ് പീറ്റർമച്ചാഡോ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനാണ് മറുപടി സത്യവാങ്മൂലം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam