മഞ്ഞളിനെച്ചൊല്ലി തർക്കം മുറുകുന്നു; മോദിക്കെതിരെ തെലങ്കാന മന്ത്രി, തെളിവിന് ബോണ്ട് പേപ്പറും

Published : May 08, 2023, 11:59 AM ISTUpdated : May 08, 2023, 12:02 PM IST
 മഞ്ഞളിനെച്ചൊല്ലി തർക്കം മുറുകുന്നു; മോദിക്കെതിരെ തെലങ്കാന മന്ത്രി, തെളിവിന് ബോണ്ട് പേപ്പറും

Synopsis

മഞ്ഞളിന് പ്രതിരോധ ശക്തിയുണ്ടെന്ന് കൊവിഡ് സമയത്ത് താൻ പറഞ്ഞതിനെ കോൺ​ഗ്രസ് ആക്ഷേപിച്ചെന്നും ഇതിലൂടെ മഞ്ഞൾ കർഷകരെ അപമാനിക്കുകയാണ് അവർ ചെയ്തതെന്നുമാണ് മോദി പറഞ്ഞത്. കർണാടക‌യിൽ തെര‍ഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, കോൺ​ഗ്രസിനെതിരായ മഞ്ഞൾ പരാമർശത്തിൽ പ്രതികരണവുമായി തെലങ്കാന മന്ത്രി കെ തരകരാമ റാവു രം​ഗത്ത്. മഞ്ഞളിന് പ്രതിരോധ ശക്തിയുണ്ടെന്ന് കൊവിഡ് സമയത്ത് താൻ പറഞ്ഞതിനെ കോൺ​ഗ്രസ് ആക്ഷേപിച്ചെന്നും ഇതിലൂടെ മഞ്ഞൾ കർഷകരെ അപമാനിക്കുകയാണ് അവർ ചെയ്തതെന്നുമാണ് മോദി പറഞ്ഞത്. കർണാടക‌യിൽ തെര‍ഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.  എന്നാൽ, കർഷകരെ അപമാനിക്കുന്നത് കേന്ദ്രസർക്കാരാണെന്ന് ആരോപിച്ച് രം​ഗത്തെത്തി‌യിരിക്കുകയാണ് തെലുങ്കാന മന്ത്രി. 

നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കാത്തതാണ് ഏറ്റവും വലിയ അപമാനിക്കൽ എന്നാണ് തരകരാമ റാവു പറയുന്നത്. "മഞ്ഞൾ കർഷകരുടെ ക്ഷേമത്തിനായി ബോർഡ് രൂപീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാ​ഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ബോണ്ട് പേപ്പറിലെഴുതി ഉറപ്പ് നൽകി‌യതുമാണ്. എന്നാൽ, പിന്നീട് ഇക്കാര്യം മറന്നു. നിരവധി പ്രതിഷേധങ്ങൾ കർഷകർ നടത്തിയപ്പോൾ അവയൊന്നും കണ്ടില്ലെന്ന് നടിച്ചു. നിസാമാബാദിൽ നിന്നുള്ള ബിജെപി എംപി കർഷകർക്ക് നൽകിയ ഈ ബോണ്ട് പേപ്പർ താങ്കൾക്ക് ഓർമ്മയുണ്ടോ" എന്നാണ് ട്വിറ്ററിലൂടെ തരകരാമ റാവുവിന്റെ ചോദ്യം. ബോണ്ട് പേപ്പറിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

മോദിയുടെ മഞ്ഞൾ പരാമർശം ട്വിറ്ററിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിരവധി ഡോക്ടർമാരാണ് അദ്ദേഹത്തിന്റെ വാദത്തിനെതിരെ രം​ഗത്തുവന്നത്. മഞ്ഞളിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴി‌യില്ലെന്നും വാക്സിനെടുക്കുക മാത്രമാണ് ശരിയായ പ്രതിരോധ മാർ​ഗമെന്നുമായിരുന്നു പ്രധാന പ്രതികരണം. 

Read Also: 'വെറുതെ നോക്കിനിന്നു'; തിഹാർ ജയിലിൽ ​ഗുണ്ടാനേതാവിന്റെ കൊലപാതകം, ഏഴ് തമിഴ് പൊലീസുകാർക്കെതിരെ നടപടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം