ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു; സംഭവം ചെന്നൈയിൽ

Published : Oct 25, 2024, 08:32 AM IST
ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു; സംഭവം ചെന്നൈയിൽ

Synopsis

ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. 

ചെന്നൈ: ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം  കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു. ജ​ഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം നടന്നത്. കയ്യാങ്കളിയിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു