
ഹൈദരാബാദ്: വീട്ടില്‍ കയറിയ ആയുധധാരികളായ കള്ളന്‍മാരെ ധീരമായി നേരിട്ട് അമ്മയും മകളും. ഹൈദരാബാദിലാണ് സംഭവം. പാഴ്സല്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘം, വീട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വീട്ടിലെ ജോലിക്കാരിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ കയറിയ ഇരുവരും വിലപിടിപ്പുള്ള വസ്തുക്കള്‍ എടുത്തു നല്‍കാനും ആവശ്യപ്പെട്ടു.
എന്നാല്‍, മോഷണസംഘത്തെ 42കാരിയായ അമിതാ മെഹോത്തും മകളും ധീരമായി നേരിടുകയായിരുന്നു. മോഷണ സംഘത്തെ ഇവർ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുവരേയും ഹൈദരാബാദ് പൊലീസ് അഭിനന്ദിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...