പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് ബൈക്കിൽ ഇരച്ചെത്തി അക്രമികൾ, ജീവനക്കാരെ തോക്കുചൂണ്ടി ബന്ദികളാക്കി കവർന്നത് 21 ലക്ഷം

Published : Aug 05, 2024, 10:11 PM IST
പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് ബൈക്കിൽ ഇരച്ചെത്തി അക്രമികൾ, ജീവനക്കാരെ തോക്കുചൂണ്ടി ബന്ദികളാക്കി കവർന്നത് 21 ലക്ഷം

Synopsis

ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും അക്രമികൾ എടുത്തുകൊണ്ടുപോയി. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കവർച്ചക്കാരെക്കുറിച്ചുള്ള സൂചനകൾ തേടുകയാണ്.

പട്‌ന: പട്‌നയിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ശാഖയിൽ നിന്ന് ഏഴോളം കവർച്ചക്കാർ  21 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ദുൽഹിൻബസാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ജാമുയി കൊറയ്യ ഗ്രാമത്തിൽ ബൈക്കിലെത്തിയ മോഷ്‌ടാക്കളാണ് ബാങ്ക് കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധധാരികളായ കവർച്ചക്കാർ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖയിൽ പ്രവേശിച്ച് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിന് മുനയിൽ ബന്ദികളാക്കി ഏകദേശം 21 ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. ബാങ്ക് തുറന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കവർച്ച നടന്നത്.

സംഭവത്തിൽ ജില്ലാ പൊലീസ് ഇപ്പോൾ അന്വേഷണം തുടങ്ങി. മോഷണത്തിനിടെ ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും അക്രമികൾ എടുത്തുകൊണ്ടുപോയി. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കവർച്ചക്കാരെക്കുറിച്ചുള്ള സൂചനകൾ തേടുകയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയെന്ന് പാറ്റ്ന വെസ്റ്റ് സിറ്റി എസ്പി അഭിനവ് ധിമാൻ പറഞ്ഞു. ബിഹാറിൽ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നിതീഷ് കുമാർ സർക്കാറിന്റെ ഭരണത്തിൽ അരാജകത്വമാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം