സേനാവിഭാഗങ്ങളുടെ തലപ്പത്തെ വനിത ഓഫീസര്‍മാരുടെ നിയമനം: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി

By Web TeamFirst Published Feb 20, 2020, 7:50 PM IST
Highlights

വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ വനിത ഓഫീസര്‍മാര്‍ക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദില്ലി: കരസേനയുടെ തലപ്പത്ത് വനിത ഓഫീസര്‍മാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി ജനറൽ എംഎം നരവനേ. വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ വനിതാഓഫീസര്‍മാര്‍ക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജാതിയുടേയോ, മതത്തിന്‍റേയോ, വര്‍ഗ്ഗത്തിന്‍റേയോ, ലിംഗത്തിന്‍റെ പേരിലുള്ള വിവേചനം സൈന്യത്തിൽ ഇല്ല. 1993 മുതൽ തന്നെ വനിത ഓഫീസര്‍മാരെ സേനയിൽ നിയമിച്ചുവരുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തതയോടെ നടപടികളുമായി മുന്നോട്ടുപോകാനാകുമെന്നും ജനറൽ എം.എം.നരവനേ വ്യക്തമാക്കി. കശ്മീര്‍ മേഖലയിൽ തീവ്രവാദ സ്വാധീനം കുറഞ്ഞുവരികയാണെന്നും കരസേന മേധാവി കൂട്ടിച്ചേര്‍ത്തു. 


 

click me!