അരുണാചലില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു, 3 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published : Oct 21, 2022, 12:05 PM ISTUpdated : Oct 22, 2022, 06:12 AM IST
അരുണാചലില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു, 3 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Synopsis

അപ്പര്‍ സിയാംഗ് ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. രക്ഷാപ്രവർത്തനം തുടങ്ങി.

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മൂന്ന് മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്ന് മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സൈന്യം അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'