കേന്ദ്രം സമ്മതം മൂളിയാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി, ചൈനീസ് വെല്ലുവിളി നേരിടാനും സജ്ജം: സൈനിക മേധാവി

By Web TeamFirst Published Jan 11, 2020, 2:56 PM IST
Highlights

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കരസേന മേധാവി വ്യക്തമാക്കിയത്.

ദില്ലി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി എംഎം നരവനെ. വാര്‍ത്താസമ്മേളനത്തിലാണ് സൈനിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധീന കശ്മീര്‍ ഏറെക്കാലമായി പരിഗണനയിലാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാര്‍ലമെന്‍റ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും സൈന്യം നടപ്പാക്കും. ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയാണ് സൈന്യത്തെ നയിക്കുന്നത്. നീതി, സ്വാതന്ത്ര്യം, സമതം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് നമ്മെ നയിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കരസേന മേധാവി വ്യക്തമാക്കിയത്. നവീന ആയുധങ്ങള്‍ ലഭ്യമാക്കുന്നതടക്കം വടക്കന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം മെച്ചപ്പെടുത്തുന്നതിന് തുടക്കമിട്ടിട്ടുണ്ട്. 

മൂന്ന് വിഭാഗങ്ങളുടെയും സംയോജനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഡിഎസ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്)രൂപീകരിച്ചത് ചരിത്രപരമായ നീക്കമാണ്. മൂന്ന് സേനാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 

click me!