കനത്ത മഞ്ഞില്‍ കുടുങ്ങിയ അമ്മയേയും നവജാത ശിശുവിനേയും പുറത്തെത്തിച്ച് കരസേന

Published : Jan 24, 2021, 02:58 PM IST
കനത്ത മഞ്ഞില്‍ കുടുങ്ങിയ അമ്മയേയും നവജാത ശിശുവിനേയും പുറത്തെത്തിച്ച് കരസേന

Synopsis

കൊടും മഞ്ഞില്‍ കുടുങ്ങിപ്പോയ അമ്മയേയും കുഞ്ഞിനേയും പുറത്തെത്തിക്കാന്‍ മുട്ടോളം മഞ്ഞിലൂടെ ആറുകിലോമീറ്ററിലേറെയാണ് സൈനികര്‍ നടന്നത്. ഇവരെ കട്ടിലില്‍ ചുമന്നാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. ജനുവരി 23നാണ് സംഭവം. 

ഹിമപാതത്തില്‍ കുടുങ്ങിയ അമ്മയ്ക്കും നവജാത ശിശുവിനും തുണയായി കരസേന. ജമ്മു കശ്മീരിലെ കുപ്വാരയില്‍ കൊടും മഞ്ഞില്‍ കുടുങ്ങിപ്പോയ അമ്മയേയും കുഞ്ഞിനേയും പുറത്തെത്തിക്കാന്‍ മുട്ടോളം മഞ്ഞിലൂടെ ആറ് കിലോമീറ്ററിലേറെയാണ് സൈനികര്‍ നടന്നത്. ഇവരെ കട്ടിലില്‍ ചുമന്നാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. ജനുവരി 23നാണ് സംഭവം. 

"

ദര്‍ഡ്പുര ലോലബില്‍ നിന്ന് ഫറൂഖ് ഖസാന എന്നയാളാണ് 22 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയന്‍ കമ്പനിയില്‍ സഹായം അഭ്യത്ഥിച്ച് വിളിച്ചത്. ഹിമപാതം നിമിത്തം റോഡുകള്‍ സഞ്ചാര യോഗ്യമല്ലെന്നും അമ്മയും കുഞ്ഞും കുടുങ്ങിപ്പോയെന്നും അവരെ രക്ഷിക്കാന്‍ സഹായിക്കണമെന്നുമാണ് ഫറൂഖ് ഖസാന ആവശ്യപ്പെട്ടത്.

"

ഗ്രാമ പ്രദേശത്ത് എത്തിയ കരസേന അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായ ഇടങ്ങളില്‍ എത്തിക്കുകയായിരുന്നു. രകസേനയുടെ രക്ഷാ ദൌത്യത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

PREV
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ