ചിത്രകാരി ഷിറീന്‍ മോദി ഗോവയില്‍ കൊല്ലപ്പെട്ടു

Published : Oct 07, 2019, 10:58 AM IST
ചിത്രകാരി ഷിറീന്‍ മോദി ഗോവയില്‍ കൊല്ലപ്പെട്ടു

Synopsis

മുംബൈ സ്വദേശിയായ ഷിറീന്‍ മോദി വര്‍ഷങ്ങളായി ഗോവയില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തുകയാണ്. 

പനാജി: പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ഗോവയിലെ വസതിയില്‍ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ തോട്ടക്കാരനാണ് ഇവരെ കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വീണ് പരിക്കേറ്റ് മരിച്ചതായും പൊലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയായ ഷിറീന്‍ മോദി വര്‍ഷങ്ങളായി ഗോവയില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തുകയാണ്. 

'കൊലനടത്തിയത് ഇവരുടെ തന്നെ തോട്ടക്കാരനായ പ്രഫുല്ലയാണ്. ഇയാള്‍ അസ്സം സ്വദേശിയാണ്. വീട്ടിലെ സ്റ്റോറൂമില്‍ വെച്ച് വലിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഫുല്ല കൊല്ലപ്പെടുന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു', കനിമൊഴിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?
പശ്ചിമേഷ്യൻ സംഘർഷം: 'ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു', കനിമൊഴിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?