അരുൺ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ പുരോഗതി: ഉപരാഷ്ട്രപതിയോട് ഡോക്‌ടർമാർ

By Web TeamFirst Published Aug 10, 2019, 9:50 AM IST
Highlights

അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജയ്റ്റ്‌ലിയെ നിരീക്ഷണത്തിൽ വയ്ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ദില്ലി: മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്‌റ്ലിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും നില മെച്ചപ്പെട്ടതായും ഡോക്ടർമാർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചു. 

അരുൺ ജയ്റ്റ്‌ലിയെ കാണാൻ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ദില്ലി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) എത്തിയിരുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജയ്റ്റ്‌ലിയെ നിരീക്ഷണത്തിൽ വയ്ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ചയാണ് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ് വർധൻ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ, എൽജെഡി തലവൻ ശരത് യാദവ് എന്നിവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.

click me!