
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ നിന്ന് ഗ്രാമവാസികളെ കാണാൻ ട്രെക്കിംഗ് നടത്തി മുഖ്യമന്ത്രി പെമ ഖണ്ഡു. 24 കിലോമീറ്റർ ദൂരം 11 മണിക്കൂർ സമയം നടന്നാണ് പെമ ഖണ്ഡു ഗ്രാമത്തിലെത്തിയത്. പർവ്വത പ്രദേശങ്ങളും വനങ്ങളും കടന്നാണ് പെമ തവാങിൽ നിന്നും 97 കിലോമീറ്റർ ദൂരമുള്ള ലുഗുതങ് ഗ്രാമത്തിലെത്തിയത്. ലുഗുതങിലേക്കുള്ള യാത്രയിൽ കർപുല കടന്നു പോകുക എന്ന വളരെ ദുഷ്കരമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തവാങ് ജില്ലയിലെ തിങ്ബു താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ പത്ത് വീടുകളിലായി അമ്പത് പേരാണ് താമസിക്കുന്നത്. 'എല്ലാ വികസന പദ്ധതികളും എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പു വരുത്താൻ ലുഗുതങ്ങിലെ ഗ്രാമീണരുമായി അവലോകന യോഗം നടത്തി' പെമ ഖണ്ഡു ട്വീറ്റിൽ കുറിക്കുന്നു.
ഈ ഗ്രാമത്തിലേക്ക് റോഡിലൂടെയുള്ള യാത്ര അസാധ്യമാണ്. കർപുല പർവ്വതപ്രദേശം കടന്നാണ് ഇവിടേയ്ക്ക് എത്തിച്ചേരേണ്ടത്. നിരവധി തടാകങ്ങൾ ഉൾപ്പെടെ നിരവധി പ്രകൃതി സുന്ദര ദൃശ്യങ്ങൾ ഇവിടേയ്ക്കുള്ള യാത്രയിൽ കാണാൻ സാധിക്കും. തിരികെ വരുന്നതിന് മുമ്പ് രണ്ട് ദിവസം മുഖ്യമന്ത്രി ഒരു ഗ്രാമീണന്റെ വീട്ടിലാണ് താമസിച്ചതെന്ന് തവാങിലെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam