
കൊൽക്കത്ത: ഇസ്ലാമോഫോബിയ സർവസാധാരണമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പാർശ്വവത്കരിക്കപ്പെട്ടതുമായ മുസ്ലിംങ്ങളെയും ദളിതുകളെയും സ്ത്രീകളെയും പൗരത്വ നിയമ ഭേദഗതി വലിയ തോതിൽ ബാധിക്കുമെന്നും അരുന്ധതി പറഞ്ഞു.
"പതിവ് രാഷ്ട്രീയ ഭാഷണങ്ങൾ വർഗീയത പ്രചരിപ്പിക്കുന്ന നിലയിലാണ്. പൗരത്വപ്പട്ടിക, പൗരത്വ ഭേദഗതി എന്നിവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നാസി ജർമനിക്ക് തുല്യമായ അവസ്ഥയാണ് ഇന്ത്യയിൽ " അരുന്ധതി റോയ് പറഞ്ഞു. ഏഴാമത് കൊൽക്കത്ത ജനകീയ ചലച്ചിത്രോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അരുന്ധതി റോയ്.
മുസ്ലിം വനിതകൾ ശബ്ദമുയർത്തി പുറത്തുവരുന്നു എന്നത് ആവേശകരമായ കാര്യമാണ്. ഇതുവരെ അവരെ രാഷ്ട്രീയ രംഗത്തുനിന്നും മാധ്യമങ്ങളിൽ നിന്നും പുറത്താക്കിയതായിരുന്നു. മുസ്ലിംങ്ങൾക്കും ശബ്ദമുയർത്താം എന്നാണ് പുതിയ സമരങ്ങൾ കാണിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam