ഭാര്യ സുനിത വഴി നിന്ന് കെജ്രിവാളിന്റെ സന്ദേശം MLA -മാർക്ക്; 'അവർ നമ്മുടെ കുടുംബമാണ്, അവർക്ക് വേണ്ടത് ചെയ്യണം'

Published : Apr 05, 2024, 08:50 AM ISTUpdated : Apr 05, 2024, 08:57 AM IST
ഭാര്യ സുനിത വഴി നിന്ന് കെജ്രിവാളിന്റെ സന്ദേശം MLA -മാർക്ക്; 'അവർ നമ്മുടെ കുടുംബമാണ്, അവർക്ക് വേണ്ടത് ചെയ്യണം'

Synopsis

നങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഭാര്യ സുനിത കെജരിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

ദില്ലി: ജയിലിൽ നിന്ന് ഭാര്യ വഴി എംഎംൽഎമാർ സന്ദേശം കൈമാറി കെജ്രിവാൾ. എംഎൽഎമാർ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കെജ്രവാളിന്റെ നിർദ്ദേശം. മദ്യനയക്കേസിലെ അറസ്റ്റ് ചെയ്യപ്പെട്ട്  ജയിലിൽ കഴിയുകയാണ്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.  ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഭാര്യ സുനിത കെജരിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

ആം ആദ്മി പാർട്ടി (എഎപി) നിയമസഭാംഗങ്ങളോട് പറയണം, കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ദില്ലിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ കെജ്രിവാൾ ഇരുമ്പഴിക്ക് ഉള്ളിലാണ്. അദ്ദേഹം നിയമസഭാംഗങ്ങൾക്കായി ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഞാൻ ജയിലിലായതിനാൽ എന്റെ ഡൽഹിക്കാർ ആരും അസൗകര്യം നേരിടരുത്. ഓരോ എം എൽ എ യും അവരുടെ മണ്ഡലത്തിൽ ദിവസവും പോയി ജനങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കുകയും വേണമെന്ന് ഭർത്താവിനെ ഉദ്ധരിച്ച് സുനിത ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അവരുടെ ഏത് പ്രശ്‌നങ്ങളായാലും ശ്രദ്ധിക്കണം - സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ആളുകൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളും നമ്മൾ പരിഹരിക്കേണ്ടതുണ്ട്. ദില്ലിയിലെ 2 കോടി ജനങ്ങളും എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിലെ ഒരു അംഗം പോലും ഒരു തരത്തിലുള്ള പ്രശ്‌നവും നേരിടരുത്.   അവർ കൂട്ടിച്ചേർത്തു.

ദില്ലി മദ്യനയ കേസിൽ കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ട് രണ്ടാഴ്ചയായി. കെജ്‌രിവാളിന്റ് അറസ്റ്റിന് ശേഷം നിരവധി തവണ സുനിത വീഡിയോ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.  

തലസ്ഥാനത്ത് വീണ്ടും ചെറിയൊരാശ്വാസം; മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡ് ഭാഗികമായി തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്രിഡ്ജിൽ സൂക്ഷിച്ച സാമ്പാർ മൂന്നാം ദിവസവും വിളമ്പി, ഭർത്താവിന് ഇഷ്ടപ്പെട്ടില്ല, തർക്കത്തിന് പിന്നാലെ 25കാരി ജീവനൊടുക്കി
ദില്ലിയിൽ ജാ​ഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം