
ദില്ലി: ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാർത്താസമ്മേളനം വിളിച്ച് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് 'വളരെ വളരെ വളരെ' പ്രധാനപ്പെട്ട ഒരു വിഷയത്തിൽ വാർത്താസമ്മേളനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാൾ വഞ്ചനയുടെയും നുണകളുടെയും രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദില്ലിയുടെ പുരോഗതി ഉറപ്പാക്കാൻ ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.
ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് 'വളരെ വളരെ' പ്രധാനപ്പെട്ട ഒരു വിഷയത്തിൽ വാർത്താസമ്മേളനം നടത്തുമെന്ന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദില്ലിയിൽ രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത അമിത് ഷാ, ആം ആദ്മി പാർട്ടിയിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഫെബ്രുവരി 5നാണ് ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8ന് വോട്ടെണ്ണൽ നടക്കും. തുടർച്ചയായ മൂന്നാം തവണയും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുന്നത് തടയുകയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം.
READ MORE: തായ്‌വാന് ചുറ്റും വൻ സന്നാഹവുമായി ചൈന; സൈനിക വിമാനങ്ങളും നാവിക കപ്പലുകളും എത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam