വാത്മീകി, ഹനുമാൻ ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; അരവിന്ദ് കെജ്രിവാള്‍

Published : Jan 15, 2025, 11:58 AM ISTUpdated : Jan 21, 2025, 06:11 PM IST
വാത്മീകി, ഹനുമാൻ ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; അരവിന്ദ് കെജ്രിവാള്‍

Synopsis

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും. വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്. 

ദില്ലി : ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും. വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്. 

ദില്ലിയിലെ  "അമ്മമാരും സഹോദരിമാരും" തന്നെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തി അനുഗ്രഹിക്കണമെന്ന് കെജ്‌രിവാൾ സാമൂഹ്യമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് വാൽമീകി, ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിച്ച് ദൈവാനുഗ്രഹം തേടുമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

അരവിന്ദ് കെജ്രിവാളിന് എതിര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപിയില്‍ നിന്ന്  പർവേഷ് വർമ്മയും കോണ്‍ഗ്രസില്‍ നിന്ന് സന്ദീപ് ദീക്ഷിതുമാണ് മത്സരിക്കുന്നത്.  അതേ സമയം അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

മദ്യ നയക്കേസില്‍  ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ ചെയ്യാൻകേന്ദ്ര ആഭ്യന്തരമന്ത്രാലയം  ഇ ഡി ക്ക് അനുമതി നൽകി. ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇ ഡി ക്ക് അനുമതി നൽകിയിട്ടുണ്ട്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അനുമതി. ദില്ലി മദ്യനയ അഴിമതി കേസിലാണ് നടപടി. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം.

അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് ; സുരക്ഷ ശക്തമാക്കി

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച