മോഹൻ ഭഗവത് ഉത്തരം നൽകണം, മോദിയുടെ പ്രായത്തിലടക്കം ജൻകീഅദാലത്തിൽ ചോദ്യങ്ങളുമായി കെജ്രിവാൾ

Published : Sep 22, 2024, 07:55 PM IST
മോഹൻ ഭഗവത് ഉത്തരം നൽകണം, മോദിയുടെ പ്രായത്തിലടക്കം ജൻകീഅദാലത്തിൽ ചോദ്യങ്ങളുമായി കെജ്രിവാൾ

Synopsis

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്

ദില്ലി: രാജിവെച്ചതിന് ശേഷം ദില്ലിയിൽ നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

'ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു. പാർട്ടിയുടെ തുടക്കക്കാലത്തെ രീതികളിൽ നിന്ന് നേതാക്കൾ മാറിയിട്ടില്ലെന്ന സന്ദേശം നൽകാനാണ് കെജ്രിവാൾ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാൾ പ്രസംഗത്തിൽ ആവർത്തിച്ചു. മദ്യനയ അഴിമതി മധ്യവർഗ്ഗ വോട്ടുകൾ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങൾക്ക് ആണ് കെജ്രിവാൾ ഇന്ന് തുടക്കമിട്ടത്. ജന്തർമന്തറിൽ കെജ്രിവാളിന്‍റെ ജൻകീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളിൽ ദില്ലിയിൽ കൂടുതൽ പരിപാടികൾക്ക് പാർട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീധന ബാക്കി ലഭിച്ചില്ല, ഏഴ് മാസം ഗ‍ർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും
ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്