
അലിഗഢ്: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് ബാധിച്ച് 44 മരണം. 19 പ്രൊഫസര്‍മാരും 25 സ്റ്റാഫുകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സര്‍വകലാശാലയിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ഐസിഎംആറിന് കത്തെഴുതി. വകഭേദം വന്ന വൈറസാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ സിഎസ്ആആറിലേക്കയച്ചു.
'സര്‍വകലാശാലയിലെ ശ്മശാനം നിറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടര്‍മാരും സീനിയര്‍ പ്രൊഫസര്‍മാരും മരിച്ചു. ഡീന്‍, ചെയര്‍മാന്‍, യുവാക്കള്‍ എന്നിവരടക്കമാണ് മരിച്ചത്'-പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. ആര്‍ഷി ഖാന്‍ പറഞ്ഞു.
ആദ്യ കൊവിഡ് തരംഗം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനമാണ് അലിഗഢ് യൂണിവേഴ്‌സിറ്റി. ഏകദേശം 30000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇതില്‍ 16000ത്തോളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam