
ദില്ലി: കെട്ടിടം പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അസദുദ്ദീന്‍ ഒവൈസി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി ജഡ്ജി ആയെന്നു അസദുദ്ദീൻ ഒവൈസി വിമര്‍ശിച്ചു. യോഗി ആരെയും കുറ്റക്കാരനാക്കും, വീടുകൾ പൊളിക്കും എന്ന അവസ്ഥയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ നീങ്ങുകയാണ്. നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ ഇന്നും പൊളിക്കൽ തുടരും. പ്രതികകളുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ ജാവേദിന്‍റെ വീട്ടിൽ നിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിൽ ഓഗസ്റ്റ് പത്തു വരെ കർഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കർഫ്യൂ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam