'പാണ്ഡവരും കൗരവരും ആരാണ്? രാജ്യത്ത് മഹാഭാരതയുദ്ധമാണോ നിങ്ങള്‍ക്കാവശ്യം'; രജനികാന്തിനെ പരിഹസിച്ച് ഒവൈസി

Published : Aug 14, 2019, 08:34 PM ISTUpdated : Aug 14, 2019, 09:13 PM IST
'പാണ്ഡവരും കൗരവരും ആരാണ്? രാജ്യത്ത് മഹാഭാരതയുദ്ധമാണോ നിങ്ങള്‍ക്കാവശ്യം'; രജനികാന്തിനെ പരിഹസിച്ച് ഒവൈസി

Synopsis

'ഈ സാഹചര്യത്തില്‍ പാണ്ഡവരും കൗരവരും ആരാണ്? ഈ രാജ്യത്ത് മറ്റൊരു മഹാഭാരതയുദ്ധമാണോ നിങ്ങള്‍ക്കാവശ്യം?'

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തിയ തമിഴ് സൂപ്പര്‍ താരം രജനികാന്തിനെ പരിഹസിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. അങ്ങനെയാണെങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്ന് ഒവൈസി ചോദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു രജനികാന്തിന്‍റെ പ്രസ്താവന. 

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും ആണെന്നും എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണന്‍, ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ലെന്നും രജനി പറഞ്ഞിരുന്നു. ഈദ് ആഘോഷത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഒവൈസി രജനിയുടെ പരാമര്‍ശത്തെ പരിഹസിച്ചത്.

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്നാട്ടിലെ ഒരു ചലച്ചിത്ര താരം വിശേഷിപ്പിച്ചത്.  അങ്ങനെയാണെങ്കില്‍ ഈ സാഹചര്യത്തില്‍ പാണ്ഡവരും കൗരവരും ആരാണ്? ഈ രാജ്യത്ത് മറ്റൊരു മഹാഭാരതയുദ്ധമാണോ നിങ്ങള്‍ക്കാവശ്യം?'- ഒവൈസി ചോദിച്ചു.
 

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്