ആശാ വര്‍ക്കര്‍മാരുടെ സമരം 29-ാം ദിവസം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

Published : Mar 10, 2025, 09:48 AM ISTUpdated : Mar 10, 2025, 09:51 AM IST
ആശാ വര്‍ക്കര്‍മാരുടെ സമരം 29-ാം ദിവസം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

Synopsis

വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇരുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു. 

ദില്ലി: ആശാ വർക്കർമാരുടെ സമരത്തില്‍ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിക്കാനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.  

അതേസമയം, വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇരുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു. വനിതാദിനത്തിലും വലിയ പിന്തുണയാണ് സമരത്തിന് ലഭിച്ചത്. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം തുടരുകയാണ്. കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ്  ഇൻസെന്റീവ് ഉൾപ്പെടെ കുടിശികയായതെന്നും ആശാവർക്കർമാരെ തൊഴിലാളികളായി കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാകൂ എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ബജറ്റിൽ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്ന് വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.

'മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം'; പ്രഖ്യാപനവുമായി ടിഡിപി എംപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ