'മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം'; പ്രഖ്യാപനവുമായി ടിഡിപി എംപി

Published : Mar 10, 2025, 08:52 AM IST
'മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം'; പ്രഖ്യാപനവുമായി ടിഡിപി എംപി

Synopsis

എത്ര കുട്ടികളുണ്ടെങ്കിലും എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു

അമരാവതി: തന്‍റെ മണ്ഡലത്തിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം.

മൂന്നാമത്തെ പെൺകുട്ടി വിവാഹ പ്രായമാകുമ്പോഴേക്കും സ്ഥിര നിക്ഷേപ തുകയുടെ പലിശ സഹിതം ലക്ഷങ്ങൾ ലഭിക്കുമെന്നാണ് എംപി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും ആഹ്വാനത്തെ തുടർന്നാണ് തന്‍റെ പ്രഖ്യാപനമെന്ന് എംപി പറയുന്നു. 

എത്ര കുട്ടികളുണ്ടെങ്കിലും പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരും വർഷങ്ങളിൽ സംസ്ഥാനത്തെ യുവ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് കഴിയുന്നത്ര കുട്ടികൾക്ക് ജന്മം നൽകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. 

ആന്ധ്രയിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നിലവിൽ ആറ് മാസത്തേക്ക് പ്രസവാവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ രണ്ട് പ്രസവങ്ങൾക്ക് മാത്രമേ പൂർണ്ണ ശമ്പളത്തോടെ ലീവ് അനുവദിച്ചിരുന്നുള്ളൂ. ഇനി സ്ത്രീകൾക്ക് എത്ര കുട്ടികളുണ്ടെങ്കിലും എല്ലാവർക്കും പ്രസവാവധി അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ചത്. 

'ചിലപ്പോൾ കരഞ്ഞുപോകും, അപ്പോൾ അവൾ അമ്മയാണ് ഹീറോയെന്ന് പറയും'; മാതൃത്വം വെല്ലുവിളി നിറഞ്ഞതെന്ന് ഐഎഎസ് ഓഫീസർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി