75-ാം സ്വാതന്ത്ര്യ ദിനത്തിൽ പോരാട്ട ചരിത്രം അനുസ്മരിച്ച് ഏഷ്യാനെറ്റ് ന്യൂസ്; പ്രത്യേക പരിപാടി രാത്രി 11ന്

By Web TeamFirst Published Aug 14, 2021, 2:12 PM IST
Highlights

മമ്മൂട്ടി, മോഹൻലാൽ, കെ എസ് ചിത്ര തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി രാത്രി പതിനൊന്നു മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ കാണാം. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രത്യേക ഗാനത്തിലൂടെ പരിപാടിയുടെ ഭാഗമാകും

തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റ് ന്യൂസും. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വഴികളിലൂടെ ഒരു അർദ്ധരാത്രിയിൽ ഒരു സഞ്ചാരം. മഹാത്മാ ഗാന്ധി കേരളത്തിൽ സഞ്ചരിച്ച വഴികളിലൂടെ വീണ്ടുമൊരു യാത്ര. ഒപ്പം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിൽ 75 ഗായകർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രത്തിനായി പാടുന്നു.

മമ്മൂട്ടി, മോഹൻലാൽ, കെ എസ് ചിത്ര തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി രാത്രി പതിനൊന്നു മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ കാണാം. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രത്യേക ഗാനത്തിലൂടെ പരിപാടിയുടെ ഭാഗമാകും. ഒളിംപിക്സിൽ ഇന്ത്യയുടെ യശ്ശസുയർത്തിയ  കായിക താരങ്ങളും പ്രസിദ്ധ സിനിമാ താരങ്ങളും ഗാനത്തിന്‍റെ ഭാഗമാകുന്നുണ്ട്. 

click me!