സഖ്യം വിട്ട് ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം; അസമില്‍ ബിജെപിക്ക് തിരിച്ചടി

Published : Feb 27, 2021, 09:52 PM ISTUpdated : Mar 05, 2021, 05:53 PM IST
സഖ്യം വിട്ട് ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം; അസമില്‍ ബിജെപിക്ക് തിരിച്ചടി

Synopsis

2005ലാണ് കൊക്രജാര്‍ കേന്ദ്രീകരിച്ച് ബിപിഎഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. അസം സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേട് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.  

ഗുവാഹത്തി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമില്‍ ബിജെപിക്ക് തിരിച്ചടി. പ്രധാന സഖ്യമായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി വിടുകയാണെന്നും കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും ബിപിഎഫ് നേതാക്കള്‍ അറിയിച്ചു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമായി മഹാജാത് സഖ്യവുമായി സഹകരിക്കുമെന്നും ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

2005ലാണ് കൊക്രജാര്‍ കേന്ദ്രീകരിച്ച് ബിപിഎഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. അസം സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേട് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേശം ബിജെപി ബിപിഎഫുമായി അകന്നു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യവുമായിട്ടാണ് ബിജെപി ഭരണം പിടിച്ചത്.

ഈ മാസം ആദ്യം ബിപിഎഫ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയോട് അകലുകയാണെന്ന് ആദ്യമായിട്ടാണ് ബിപിഎഫ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറുവരെ മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ
ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു; അമുൽ ഡയറിക്ക് ഇനി പുതിയ നേതൃത്വം