അസം സംഘർഷം: പ്രതിഷേധക്കാരെ ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Sep 23, 2021, 11:00 PM IST
Highlights

ആക്രമിച്ചത് ധരാങ് ജില്ലാ അഡ്മിനിസ്ട്രഷൻ ഫോട്ടോഗ്രാഫർ ബിജയ് ഷങ്കർ ബനിയയെന്ന് പൊലീസ് അറിയിച്ചു

ഗുവാഹത്തി: അസമിൽ (Assam)) പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ (Clash) പ്രതിഷേധക്കാരെ ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു. ആക്രമിച്ചത് ധരാങ് ജില്ലാ അഡ്മിനിസ്ട്രഷൻ ഫോട്ടോഗ്രാഫർ ബിജയ് ഷങ്കർ ബനിയയെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്താതയും പൊലീസ് വ്യക്തമാക്കി. അതേസമയം അസം പൊലീസിന്റെ ക്രൂരമായ നടപടിയെ ശക്തമായി അപലപിക്കുന്നതായി സിപിഎം (CPM) പറഞ്ഞു. 

ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു.

പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശർമ്മ പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘർഷം. സംഭവത്തിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാര്‍ ആസൂത്രിത വെടിവെപ്പാണ് അസമിൽ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!