
ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ അസം കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽനിന്നും രാജിവെച്ച് ദില്ലിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. താൻ കോൺഗ്രസ് വിടാൻ പല കാരണങ്ങളുണ്ടെന്നും പ്രദ്യുത് പറഞ്ഞു. പ്രദ്യുതിന്റെ മകൻ പ്രതീക് ബോർദലോയ് ഈ തെരഞ്ഞെടുപ്പിൽ മാർഗരിറ്റ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രദ്യുതിന്‍റെ രാജി നിർഭാഗ്യകരമാണെന്നും, ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam