കാമുകി വഞ്ചിക്കുന്നുണ്ടോ എന്ന് സംശയം, പ്ലാൻ ചെയ്ത് കൊലപ്പെടുത്തി യുവാവ്; പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു

Published : Sep 13, 2026, 09:54 PM IST
assam man arrested for killing girlfriend over suspicion of infidelity

Synopsis

അസമിലെ കാംരൂപ് റൂറൽ ജില്ലയിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഗുവാഹട്ടി: അസമിലെ കാംരൂപ് റൂറൽ ജില്ലയിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 22-കാരനായ അഭിജിത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലിനി (23) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ ജോലിയുള്ള മാലിനി ശനിയാഴ്ച രാത്രി രണ്ട് സുഹൃത്തുക്കൾക്കൊപ്പം രംഗിയയിൽ എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ കൂട്ടിയ അഭിജിത് അവർ താമസിച്ച അതേ ഹോട്ടലിൽ തന്നെ മറ്റൊരു മുറി ബുക്ക് ചെയ്ത് അവിടെ താമസിക്കുകയായിരുന്നു.

രാത്രി വൈകി മാലിനിയുടെ മുറിയിലെത്തിയ അഭിജിത്, കത്രികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് മാലിനിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഞായറാഴ്ച രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മാലിനിയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അറിയിച്ചു. തുടർന്ന് സ്വയം പരിക്കേൽപ്പിച്ച അഭിജിതിനെ പോലീസെത്തി ആശുപത്രിയിലാക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

മാലിനി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നുണ്ടെന്നും തന്നെ വഞ്ചിക്കുന്നതായും സംശയം ഉണ്ടായിരുന്നെന്നും, അസമിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പ്രതി പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ പൂട്ടി; 100 എണ്ണത്തിന് കാരണം കാണിക്കൽ നോട്ടീസ്
ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; 'ഗോവ ഫസ്റ്റ്', 'കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയാകും'