
ബെംഗളുരു: ബെംഗളുരുവിൽ അസമീസ് പെൺകുട്ടിയെ കുത്തിക്കൊന്ന് രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ആരവ് ഹനോയ് മൂന്നാം ദിവസവും കാണാമറയത്ത്. ആരവിനെ പിടികൂടാൻ രണ്ട് അന്വേഷണസംഘങ്ങൾ രൂപീകരിച്ചതായി ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരു നഗരം കേന്ദ്രീകരിച്ചും, ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുമാകും രണ്ട് സംഘങ്ങളും അന്വേഷണം നടത്തുക.
ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ് പൊലീസ്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിന് നിർണായക വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുള്ളത്. പ്രണയപ്പകയോ പരസ്പരമുള്ള അഭിപ്രായ ഭിന്നതകളോ ആണ് മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. മായ ഇത് തന്‍റെ സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും മായ സംസാരിച്ചെന്ന് കണ്ടെത്താനായിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്.
ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ നിന്ന് പോയ ആരവ് മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമാകുന്നുണ്ട്. മായയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്. കൃത്യം മരണസമയം പോസ്റ്റ് മോർട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ. മായ ഗൊഗോയിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകിയിട്ടുണ്ട്.
വീഡിയോ സ്റ്റോറി കാണാം
Read More : ഫസീലയെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് കൊന്ന ശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam