ഓപ്പറേഷന്‍താമരക്ക് വഴങ്ങിയില്ലെങ്കില്‍ അറസ്റ്റുണ്ടാകും, വെളിപ്പെടുത്തലുമായി ദില്ലി ആംആദ്മി മന്ത്രി അതിഷി

Published : Apr 02, 2024, 10:30 AM ISTUpdated : Apr 02, 2024, 10:39 AM IST
ഓപ്പറേഷന്‍താമരക്ക് വഴങ്ങിയില്ലെങ്കില്‍ അറസ്റ്റുണ്ടാകും, വെളിപ്പെടുത്തലുമായി ദില്ലി ആംആദ്മി മന്ത്രി അതിഷി

Synopsis

ബിജ പി ഭയപ്പെടുത്തേണ്ട.ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം

ദില്ലി: ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷിമർലെനെ പറഞ്ഞു.ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകും.സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും.തന്‍റെ  വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു.ബിജ പി ഭയപ്പെടുത്തേണ്ട.ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം.ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.അതേ സമയം എ എ പി യെ മുറുക്കാൻ ഇഡി രംഗത്തുണ്ട്.ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന് വീണ്ടും ഇ ഡി നോട്ടീസ് നൽകും.രണ്ട് തവണ ഗെലോട്ടിനെ ചോദ്യം ചെയ്തിരുന്നു

ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായ  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലിലാണ് . പതിനഞ്ച് ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്രിവാളിനെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.  മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു .അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറയില്ലെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു.  ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‍വേര്‍ഡുകള്‍ നല്‍കാൻ തയ്യാറാകുന്നില്ല. ഇതെല്ലാം കണക്കില്ലെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ   ആവശ്യം . ഭാവിയില്‍ വീണ്ടും  കസ്റ്റഡി ആവശ്യം വരുമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്