സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം

By Web TeamFirst Published Feb 9, 2023, 10:25 AM IST
Highlights

സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ കൊന്നതിന് പകരമാണ് സൂറത് കലിൽ ഫാസിലിനെ കൊന്നതെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ് വെൽ ഒരാഴ്ച മുൻപ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

സുള്ള്യ: സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം. കാട്ടിപ്പള്ളയിലെ ഗണേഷ്പൂരിൽ ഇന്നലെയാണ് സംഭവം. ഫാസിലിന്‍റെ സഹോദരൻ ആദിലിനാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആദിലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ കൊന്നതിന് പകരമാണ് സൂറത് കലിൽ ഫാസിലിനെ കൊന്നതെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ് വെൽ ഒരാഴ്ച മുൻപ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ജൂലൈ 26-നാണ് ബെല്ലാരിയിൽ വെച്ച് യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. രണ്ട് ദിവസത്തിനകം ജൂലൈ 28-ന് മുഹമ്മദ്‌ ഫാസിലും കൊല്ലപ്പെട്ടു. 

കർണാടകയിൽ വീണ്ടും ഉത്സവങ്ങളുടെ പേരിൽ വർഗീയ ധ്രുവീകരണം

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഉത്സവങ്ങളുടെ പേരിൽ വർഗീയധ്രുവീകരണം. റായ്‍ചൂരിലെ ഗുർഗുണ്ടയിലുള്ള അമരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് അഹിന്ദു കച്ചവടക്കാർ പാടില്ലെന്ന് തീവ്രഹിന്ദുസംഘടന ഹിന്ദു ജാഗരൺ സമിതി. ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന അമരേശ്വർ ജാത്രയിൽ അഹിന്ദുക്കളായ കച്ചവടക്കാർ എത്തരുതെന്നാണ് ആവശ്യം. അഹിന്ദു കച്ചവടക്കാരെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കത്ത് നൽകി. അഹിന്ദു കച്ചവടക്കാർ എത്തിയാൽ സംഘടന ഇടപെടുമെന്നും ഭീഷണി. 

click me!